നല്ല സാലറിയിൽ നാഷണൽ ആയുഷ് മിഷനിൽ ജോലി നേടാം | National ayush mission recruitment 2024

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലേക്ക് മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത വിവരങ്ങൾ?

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി നഴ്‌സിങ് ബിരുദമോ അംഗീകൃത നഴ്സ‌ിങ് സ്കൂ‌ളിൽ നിന്നുള്ള ജിഎൻഎം നഴ്‌സിങോ ആണ് യോഗ്യത.

കേരള നഴ്‌സിങ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷനും വേണം. ഉയർന്ന പ്രായപരിധി 40 വയസ്. മാർച്ച് 26നു രാവിലെ 11നാണ് അഭിമുഖം.

എങ്ങനെ ജോലി നേടാം?

താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ 5th ഫ്ലോറിൽ

പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയൂഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.nam.kerala.gov.in.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain