കൊച്ചി:സർവകലാശാലയുടെ സ്‌കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസിൽ ഗെസ്‌റ്റ് ലക്‌ച റർ പാനൽ രൂപീകരിക്കാൻ അപേക്ഷ ക്ഷണിച്ചു. ഇംഗ്ലിഷ്,നിയമവിഷയങ്ങളിലാണ് ഒഴിവ്. ഓൺലൈനായി മേയ് 15 വരെ അപേക്ഷിക്കാം. www.cusat.ac.in
🔰തൃത്താല : പറക്കുളം എൻ.എസ്.എസ്. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കൊമേഴ്സ്, ഇംഗ്ളീഷ്, ബോട്ടണി, സുവോളജി, കെമിസ്ട്രി, മലയാളം, ഹിന്ദി, അറബിക്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. തൃശ്ശൂർ മേഖലാ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം nsscollegepklm@gmail.com എന്ന കോളേജ് മെയിലിലേക്ക് മേയ് മൂന്നിന് മുൻപ് അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
🔰ചടയമംഗലം : നിലമേൽ എൻ.എസ്.എസ്. കോളേജിൽ 2024-25 അധ്യയനവർഷത്തേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്സ്, പൊളിറ്റിക്സ്, വിഭാഗങ്ങളിലെ അഭിമുഖം മേയ് 15-ന് രാവിലെ 11-ന് നടത്തും.
ബയോകെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ബോട്ടണി വിഷയങ്ങളിലെ അഭിമുഖം 16-ന് രാവിലെ 11- നും നടത്തും.
കോളേജ് വിദ്യാഭ്യാസ ഡയറക്‌ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
🔰പന്തളം : എൻ.എസ്.എസ്. കോളേജിൽ ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ബയോകെമിസ്ട്രി, കെമിസ്ട്രി, ബോട്ടണി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, ഫിസിക്കൽ എജുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ കോട്ടയം ഡി.ഡി. ഓഫീസിൽ രജിസ്റ്റർ ചെയ്തവരാകണം. അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം മേയ് നാലിനുമുൻപ് പ്രിൻസിപ്പലിന്റെറെ ഓഫീസിൽ നേരിട്ടോ തപാൽ മാർഗമോ അപേക്ഷ നൽകണം.