ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് ജോലി നേടാം | Guruvayoor Devaswom Recrutment 2024 | Apply now

ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമിക്കപ്പെടുന്നതിന് നിർദ്ദിഷ്ട യോഗ്യതകളുള്ള ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.


നിയമന കാലാവധി 2024 മെയ് ഒന്നു മുതൽ 2025 ഏപ്രിൽ 30 കൂടിയ ഒരു വർഷം.

ഒഴിവ്: 33
യോഗ്യത: സൈനിക, അർദ്ധ സൈനിക വിഭവങ്ങളിൽ നിന്നും വിരമിച്ചവർ ആയിരിക്കണം ( Army, Navy, Airforce, BSF ,ITBP, CRPF, Assam Rifles & GREF )

തപാൽ വഴിയോ / നേരിട്ടോ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി : ഏപ്രിൽ 26

അപേക്ഷാ ഫോറം വിതരണം, വേതനം, പ്രായം , യോഗ്യതകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ ടെലിഫോൺ നമ്പർ വഴിയോ അറിയാം.
1. സെക്യൂരിറ്റി ഗാർഡ്

നിയമന കാലാവധി 1.5.2024 മുതൽ 30.04.2025 കൂടിയ 1 വർഷം (1) സെക്യൂരിറ്റി ഗാർഡ് - (ഒഴിവ് -33) പ്രതിമാസ മൊത്ത വേതനം Rs.21, 175/- പ്രായം -01.05.2024 ന് 60 വയസ്സ് കവിയാത്തവർ ആയിരിക്കണം.

യോഗ്യതകൾ - സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്നും (Army, Navy, Airforce, BSF, CISF, ITBP, CRPF, Assam Rifles & GREF) വിരമിച്ചവർ ആയിരിക്കണം. അരോഗദൃഢഗാത്രരും നല്ല കാഴ്‌ചശക്ടിയുള്ളവരും ആയിരിക്കണം. അപേക്ഷയോടൊപ്പം ഡിസ്‌ചാർജ് സർട്ടിഫിക്കറ്റിൻ്റെ പകർപ്പ്, സബ് ഇൻസ്പെക്‌ടറുടെ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനിൽ നിന്നുമുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, അസി. സർജനിൽ കുറയാത്ത ഒരു ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
അപേക്ഷാഫോറം ദേവസ്വം ഓഫീസിൽ നിന്ന് Rs.100/- നിരക്കിൽ 20.04.2024 മുതൽ 26.04.2024-ാം തീയതി വൈകീട്ട് 3.00 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പു വെയ്ക്കുന്ന ഡോക്‌ടറുടെ യോഗ്യത, രജി. നമ്പർ, സർട്ടിഫിക്കറ്റ് ഒപ്പു വെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതായിരിക്കും. അപേക്ഷകരായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാഫോറം സൗജന്യമായി നൽകുന്നതാണ്. അപേക്ഷാഫോറം തപാൽ മാർഗ്ഗം അയയ്ക്കുന്നതല്ല.


 വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന തിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ (മൊബൈൽ ഫോൺ നമ്പർ സഹിതം) ദേവസ്വം ഓഫീസിൽ നേരിട്ടോ, അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ- 680101 എന്ന മേൽവിലാസത്തിൽ തപാലിലോ 26.04.2024-ന് വൈകുന്നേരം 5.00 മണിക്ക് മുൻപായി ലഭിച്ചിരിക്കേണ്ടതാണ്.

ദേവസ്വത്തിൽ നിന്നും നൽകുന്ന നിർദ്ദിഷ്ട ഫോറത്തിലല്ലാത്തതും മതിയായ രേഖകളി ല്ലാത്തതും അപൂർണ്ണവും അവ്യക്ലവുമായതും യഥാസ്ഥാനത്ത് ഫോട്ടോ പതിക്കാത്തതും അതത് തസ്‌തികകളിലേക്ക് ആവശ്യമായ യോഗ്യതകൾ ഇല്ലാത്തതും നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും. ഇത് സംബന്ധിച്ച് യാതൊരു കത്തിടപാടുകളും നടത്തുന്നതല്ല. വിശദവിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ 0487-2556335 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ അറിയാവു ന്നതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain