കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് പ്യൂൺ/വാച്ച്മാൻ റിക്രൂട്ട്മെന്റ് 2024

 സര്‍ക്കാര്‍ സ്ഥാപനമായ KSFE യില്‍ ജോലി നേടാം:കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് ഇപ്പോള്‍ Peon/Watchman തസ്തികയിലേക്ക് നിയമനം നടത്തുന്നു.കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി ആണ് നിയമനം.
ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.


ആറാം ക്ലാസ് മുതല്‍ മിനിമം യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് Peon/Watchman പോസ്റ്റുകളിലായി മൊത്തം 80 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കും.കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴിൽ ജോലി നേടാനുള്ള സുവർണ്ണാവസരം.2024 മേയ് 2 വരെ അപേക്ഷിക്കാം.

🔹ജോലി : പ്യൂൺ /വാച്ച്മാൻ 
🔹ഒഴിവുകൾ : 80
🔹ശമ്പളം: Rs.24,500 – 42,900
🔹അപേക്ഷ രീതി : ഓണ്‍ലൈന്‍
🔹കാറ്റഗറി നമ്പര്‍ : 034/2024
🔹പ്രായം. : പ്യൂണ്‍ / വാച്ച്മാന്‍ 18-50
വിദ്യഭ്യാസ യോഗ്യത?

പ്യൂണ്‍ / വാച്ച്മാന്‍ : ആറാം ക്ലാസ്സ്‌ യോഗ്യത, മിനിമം മൂന്നു വര്‍ഷത്തെ KSFE യിലെ സര്‍വീസ് 

എങ്ങനെ അപേക്ഷിക്കാം?

കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. 
രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link – ലെ Apply Now ല്‍ മാത്രം – click ചെയ്യേണ്ടതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain