പാൻ നമ്പറും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി , ആധാറും പാനും ബന്ധിപ്പിക്കാം

മുംബൈ: പാൻ നമ്പറും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മേയ് 31- ന് അവസാനിക്കും. ഇനിയും ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ മേയ് 31-നു ശേഷം സ്രോതസ്സിൽ കൂടുതൽ നികുതി ഈടാക്കിത്തുടങ്ങുമെന്ന് (ടി.ഡി.എസ്.) ആദായ നികുതി വകുപ്പ് മുന്നറിയിപ്പു നൽകുന്നു. ആധാറും പാനും ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ സ്രോതസ്സിൽ സാധാരണയിലും ഇരട്ടനികുതി ഈടാക്കാനാണ് ആദായനികുതി നിയമം വ്യവസ്ഥ ചെയ്യുന്നത്.


നികുതി നൽകുന്നവരും റിട്ടേൺ ഫയൽ ചെയ്യുന്നവരും മാത്രമല്ല, പാൻ ഉള്ള എല്ലാവരും ഇത് ആധാറുമായി ബന്ധിപ്പിക്കേണ്ടതാണ്. വിദേശ ഇന്ത്യക്കാർക്കും ഇന്ത്യൻ പൗന്മാ രല്ലാത്തവർക്കും അസം, മേഘാലയ, ജമ്മു കശ്മീർ സംസ്ഥാനങ്ങളിൽ നിന്നുള്ള പൗര ന്മാർക്കും ഇതിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്. എൺപതോ അതിനു മുകളിലോ പ്രായമുള്ളവരെയും നിർബന്ധിക്കില്ല.

എന്തിന് ബന്ധിപ്പിക്കുന്നു ?

ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ സമയപരിധി കഴിയുന്നതോടെ (ഇനി സമയം നീട്ടിയില്ലെങ്കിൽ മേയ് 31) പ്രവർത്തനരഹിതമാകും. ഇതോടെ ബാങ്ക് ഇടപാടുകൾ നട ത്തുന്നതിനടക്കം ബുദ്ധിമുട്ടുണ്ടാകാം. ബാങ്കിൽ പുതിയ അക്കൗണ്ട് തുറക്കാനാകില്ല. ദിവസം 50,000 രൂപയിൽ താഴെ മാത്രമേ അക്കൗണ്ടിൽ നിക്ഷേപിക്കാനാകൂ. പുതിയ ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ ലഭിക്കില്ല. 

ഓഹരി, മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തി നും തടസ്സമുണ്ടാകും. വസ്തു ഇടപാടുകളെയും ഇതു ബാധിക്കാം. ബാങ്കിലെയും സാമ്പത്തിക ഇടപാടുകൾക്കുള്ള പോർട്ടലുകളിലെയും കെ.വൈ.സി.പുതുക്കാനും ബുദ്ധിമുട്ടായിരിക്കും. പ്രവർത്തന രഹിതമായ പാൻ 1,000 രൂപ ഫീസ് നൽകി ആധാറുമാ യി ബന്ധിപ്പിച്ച് 30 ദിവസത്തിനകം വീണ്ടും പ്രവർത്തന സജ്ജമാക്കാം.

എങ്ങനെ ബന്ധിപ്പിക്കാം?
ആദായനികുതി വകുപ്പിൻ്റെ വെബ്സൈറ്റ് വഴി (www.incometaxindia.gov. in) നികുതി ദായകർക്കുള്ള ലോഗിൻ പേജിൽ 'ലിങ്ക് ആധാർ സ്റ്റാറ്റസ്' എന്ന പേജിൽ കയറി ആധാർ നമ്പറും പാൻ നമ്പറും നൽകിയാൽ ഇവ ബന്ധിപ്പിച്ചിട്ടുണ്ടോ എന്നറിയാം. ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഇതിനു തൊട്ടടുത്തു ള്ള 'ലിങ്ക് ആധാർ' എന്ന പേജിൽ കയറി പാൻനമ്പറും മൊബൈൽ നമ്പറും നൽകണം. തുടർന്ന് മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി. നൽകണം. ഇതോടെ ഫീസടയ്ക്കാനുള്ള പേജ് ലഭിക്കും. സൗകര്യ പ്രദമായ രീതിയിൽ 1,000 രൂപ ഫീസായി അടയ്ക്കണം. 

ഈ ചെല്ലാൻ നമ്പർ ഉപയോഗിച്ച് ആധാറും പാൻ നമ്പറും നൽകി ഇവ ബന്ധിപ്പിക്കാനാകും.

നിങ്ങളുടെ പാൻ നമ്പറും ആധാറും ബന്ധിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ താഴെ വെബ്സൈറ്റ് ലിങ്കിൽ നോക്കുക 


ഉടനെ മുകളിൽ നൽകിയ ലിങ്കിൽ നോക്കുക  

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain