ഇങ്ങനെ ചെയ്താല്‍ വൈദ്യുതി ലാഭിക്കാം,വൈദ്യുതി ഉപയോഗം കുറക്കാം

 വീടുകളില്‍ വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെ ഇന്‍ഡക്ഷന്‍ കുക്കര്‍, പമ്പുകള്‍, വാഷിംഗ് മെഷീന്‍ എന്നിവ ഓണാക്കാതിരിക്കുക. 
വീടുകളിലും ഓഫീസുകളിലും എയര്‍കണ്ടീഷണറിന്റെ (എ.സി.) താപനില 25 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യാം. ഓരോ ഡിഗ്രി താഴ്ത്തി സെറ്റ് ചെയ്യുമ്പോഴും 6 ശതമാനം വൈദ്യുതി അധികം വേണ്ടിവരും.


വൈദ്യത ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ബി.ഇ.ഇ. സ്റ്റാര്‍ ലേബലുള്ള ഊര്‍ജ്ജകാര്യക്ഷമത കൂടിയവ വാങ്ങുക. ഏറ്റവും ഊര്‍ജ്ജകാര്യക്ഷമത കൂടിയ വൈദ്യുത ഉപകരണത്തിന് 5 സ്റ്റാര്‍ ലേബലിംഗ് ആണ് ഉള്ളത്. അത് വാങ്ങുക വഴി ഊര്‍ജ്ജ ഉപയോഗം കുറയ്ക്കാം.

സാധാരണ ഫാന്‍ (55 വാട്ട്‌സ്) ഉപയോഗിക്കുന്ന സ്ഥാനത്ത് ഊര്‍ജ്ജകാര്യക്ഷമത കൂടിയ ബി.എല്‍.ഡി.സി. ഫാന്‍ (28 വാട്ട്‌സ്) ഉപയോഗിച്ചാല്‍ ഒരു മാസത്തില്‍ 6.48 യൂണിറ്റ് വൈദ്യുതി ലാഭിക്കാം. ഇതുപോലെ എല്ലാ ഉപകരണങ്ങളുടെയും കാര്യക്ഷമത പരിശോധിക്കണം.
ബി.ഇ.ഇ. സ്റ്റാര്‍ ലേബലുള്ള ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ലേബലിന്റെ കാലാവധി, റ്റിഡി പദവി എന്നിവ സസൂഷ്മം നിരീക്ഷിച്ച് വാങ്ങുക.

ഓഫീസുകളില്‍ ലൈറ്റുകള്‍ ആവശ്യത്തിനു മാത്രം പ്രകാശിക്കാന്‍ ടൈമറുകള്‍/ സെന്‍സറുകള്‍ ഘടിപ്പിക്കുക.

വീടുകളിലും ഓഫീസുകളിലും ആവശ്യം കഴിഞ്ഞാല്‍ വൈദ്യുതോപകരണങ്ങള്‍ സ്വച്ച് ഓഫ് ചെയ്യക.

ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്ത മുറികളില്‍ ലൈറ്റ്, ഫാന്‍, എ.സി. എന്നിവ പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.

വൈദ്യുതി ഉപയോഗിക്കുന്ന നമ്മുടെ കൈകള്‍ തന്നെയാണ് അത് നിയന്ത്രിക്കേണ്ടതും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain