കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ

 കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള കേരള സർക്കാർ ജോലി ഒഴിവുകൾ ആണ് ചുവടെ നൽകിയിരിക്കുന്നത്, താല്പര്യം ഉള്ളവർ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.നീതി മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റ് നിയമനം

നീതി മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റ് നിയമനം
കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡറേഷന്റെ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ വെയർഹൗസിലേ‌ക്കും നീതി മെഡിക്കൽ സ്റ്റോറുകളിലേക്കും ഫാർമസിസ്റ്റുകളെ നിയമിക്കുന്നു.

 ഡിഫാം, ബിഫാം, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷകൾ റീജിയണൽ മാനേജർ, കൺസ്യൂമർഫെഡ്, ഗാന്ധിനഗർ, കൊച്ചി - 682 020 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. 
ഫോൺ : 0484-2203507, 2203652, 
ഇ മെയിൽ : eklmro@gmail.com,
ലൈഫ് ഗാർഡുമാരുടെ ഒഴിവ്

ലൈഫ് ഗാർഡുമാരെ ദിവസവേതാനാടിസ്ഥാനത്തിൽ നിയമിക്കുന്നു
ഈ വർഷത്തെ ട്രോളിങ് നിരോധന കാലയളവിൽ ജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെ വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ഫിഷറീസ് വകുപ്പ് വാടകയ്‌ക്കെടുക്കുന്ന റസ്‌ക്യൂ ബോട്ടുകളിലേക്കും വളളങ്ങളിലേക്കും എട്ട് ലൈഫ് ഗാർഡുമാരെ ദിവസവേതാനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 

രജിസ്‌ട്രേർഡ് മത്സ്യത്തൊഴിലാളികളും, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്സ് പരിശീലനം പൂർത്തിയാക്കിയവരും, 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ളവരും ,ഏതു പ്രതികൂല കാലാവസ്ഥയിലും കടലിൽ ക്ഷമതയുള്ളവരുമായവർക്ക് അപേക്ഷിക്കാം. കടൽ രക്ഷാ പ്രവർത്തനങ്ങളിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടാതെ സീ റസ്‌ക്യൂ സ്‌ക്വാഡ്/ ലൈഫ് ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയം, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018 ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കുമെന്ന്  ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. 

താത്പര്യമുള്ളവർ മെയ് 18 ഉച്ചയ്ക്ക് മൂന്നിനകം ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം. അന്നേദിവസം മൂന്ന് മണി മുതലാണ് അഭിമുഖം നടക്കുന്നത്.

സീ റസ്‌ക്യൂ സ്‌ക്വാഡിൽ താത്കാലിക ഒഴിവ്
ജില്ലയിൽ ഫിഷറീസ് വകുപ്പിനു കീഴിൽ വിഴിഞ്ഞം, മുതലപ്പൊഴി ഹാർബറുകൾ കേന്ദ്രീകരിച്ച്  പ്രവർത്തിക്കുന്ന 'ഹാർബർ ബേസ്ഡ് സി റെസ്‌ക്യൂ സ്‌ക്വാഡ്' ൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. രജിസ്‌ട്രേർഡ് മത്സ്യത്തൊഴിലാളികളും, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സ് പരിശീലനം പൂർത്തിയാക്കിയവരും, 20 വയസിനും 45 വയസിനും മധ്യേ പ്രായമുള്ളവരും, ഏതു പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരുമായവർക്ക് അപേക്ഷിക്കാം.  

കടൽ രക്ഷാ പ്രവർത്തനങ്ങളിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടാതെ സീ റസ്‌ക്യൂ സ്‌ക്വാഡ്/ ലൈഫ് ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയം, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018 ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കുമെന്ന്  ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. താത്പര്യമുള്ളവർ മെയ് 18 ഉച്ചതിരിഞ്ഞ് മൂന്നിനകം ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം. അന്നേദിവസം മൂന്ന് മണി മുതലാണ് അഭിമുഖം നടക്കുന്നത്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain