പാരാ ലീഗൽ വോളന്റീർമാരെ നിയമിക്കുന്നു, ഉടൻ അപേക്ഷിക്കുക

തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി പാരാ ലീഗൽ വോളന്റീർമാരെ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ചുവടെ വായിക്കുക.
താത്പര്യമുള്ളവർ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ മേയ് 18നു വൈകിട്ട് അഞ്ചിനു മുമ്പായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ എത്തിക്കണം.

മറ്റു ജോലി ഒഴിവുകളും

🔺എയർക്രാഫ്റ്റ് ടെക്നീഷൻ

ഹിന്ദുസ്ഥാൻ എയർനോട്ടിക് ലിമിറ്റഡ് എയർക്രാഫ്റ്റ് ടെക്നീഷൻ തസ്തികയിലേക്ക് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ മെയ് 10 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം.

🔺അധ്യാപക നിയമനം

താനൂർ സി.എച്ച്.എം.കെ.എം. ഗവ.കോളേജിൽ വിവിധ വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 25 രാവിലെ 10 നും ബിസിനസ് മാനേജ്മെന്റ്,

 ഇലക്ട്രോണിക്‌സ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 30 രാവിലെ 10 നും കൊമേഴ്സ‌് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 30 രാവിലെ 11 നും മാത്തമാറ്റിക്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 30 ഉച്ചയ്ക്ക് ഒരു മണിക്കും അഭിമുഖം നടക്കും.

നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്‌തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാവണം. കൂടുതൽ വിവരങ്ങൾ getanur.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain