ഗുരുവായൂർ ക്ഷേത്രത്തിൽ 05.06.2024 മുതൽ താഴെ കാണിച്ച വിവിധ തസ്‌തികകളിലേക്ക് നിയമിക്കപ്പെടുന്നതിന് നിർദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വര വിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ഏഴാം ക്ലാസ്സ് മുതൽ യോഗ്യതയിൽ ജോലി നേടാൻ താല്പര്യം ഉള്ളവർ ഉടനെ തന്നെ അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക.
1.സോപാനം കാവൽ
നിയമന കാലാവധി 05.06.2024 മുതൽ 04.12.2024 കൂടിയ 6 മാസം.
പ്രതിമാസ മൊത്ത വേതനം Rs. 18,000/- ഒഴിവ് -15 പ്രായം 1.1.2024ന് 30 വയസ്സ് കുറയുവാനോ 50 വയസ്സ് കൂടുവാനോ പാടില്ലാത്തതാണ്.
യോഗ്യതകൾ -7-ാം ക്ലാസ് ജയിച്ചിരിക്കണം. യാതൊരുവിധ ശാരീരിക അംഗവൈകല്യവുമില്ലാത്ത അരോഗദ്യഢഗാത്രരായ പുരുഷൻ മാരായിരിക്കണം.
അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവ. ഡോക്‌ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. നല്ല കാഴ്ച്‌ചശക്ടിയുള്ളവരായിരിക്കണം. ഈ വിഭാഗത്തിൽ SC/ST ക്ക് 10% റിസർവേഷൻ ഉണ്ടായിരിക്കുന്നതാണ്. നിലവിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.
2.വനിതാ സെക്യൂരിറ്റി ഗാർഡ്
നിയമന കാലാവധി 05.06.2024 മുതൽ 04.12.2024 കൂടിയ 6 മാസം.
പ്രതിമാസ മൊത്തവേതനം Rs. 18,000/- ഒഴിവ്- 12.
പ്രായം - 1.1.2024 ന് 55 വയസ്സ് കുറയുവാനോ 66 വയസ്സ് കൂടുവാനോ പാടില്ലാത്തതാണ്.
യോഗ്യതകൾ - 7-ാം ക്ലാസ് ജയിച്ചിരിക്കണം യാതൊരുവിധ ശാരീരിക അംഗ വൈകല്യവുമില്ലാത്തവർ ആയിരിക്കണം. അസിസ്റ്റൻറ് സർജനി കുറയാത്ത ഗവ. ഡോക്‌ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷ യോടൊപ്പം ഹാജരാക്കേണ്ടതാണ്. നല്ല കാഴ്‌ചശക്ടിയുള്ളവരായിരിക്കണം.
അപേക്ഷാഫോറം ദേവസ്വം ഓഫീസിൽ നിന്ന് Rs.118/-(100+18 (18%GST) നിരക്കിൽ 04.05.2024 മുതൽ 18.05.2024-ാം തീയതി വൈകീട്ട് 5.00 മണി വരെ ഓഫീസ് പ്രവ്യത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഒപ്പു വെയ്ക്കുന്ന ഡോക്‌ടറുടെ യോഗ്യത, രജി.നമ്പർ, സർട്ടിഫിക്കറ്റ് ഒപ്പു വെച്ച തീയതി എന്നിവ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതായിരിക്കും.
അപേക്ഷകരായ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബന്ധപ്പെട്ട അധികാരികളിൽ നിന്നും ലഭിച്ച ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാഫോറം സൗജന്യമായി നൽകുന്നതാണ്.
അപേക്ഷാഫോറം തപാൽ മാർഗ്ഗം അയയ്ക്കുന്നതല്ല.
വയസ്സ്, യോഗ്യതകൾ, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന തിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ, അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ-680101 എന്ന മേൽവിലാസത്തിൽ തപാലിലോ 20.05.2024 ന് വൈകുന്നേരം 5.00 മണിക്ക് മുൻപായി ലഭിച്ചിരിക്കേണ്ടതാണ്.
ദേവസ്വത്തിൽ നിന്നും നൽകുന്ന നിർദ്ദിഷ്ട ഫോറത്തിലല്ലാത്തതും മതിയായ രേഖകളില്ലാത്തതും അപൂർണ്ണവും അവ്യകവുമായതും യഥാസ്ഥാനത്ത് ഫോട്ടോ പതിക്കാത്തതും അതത് തസ്‌തികകളിലേക്ക് ആവശ്യമായ യോഗ്യതകൾ ഇല്ലാത്തതും നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.
ഇത് സംബന്ധിച്ച് യാതൊരു കത്തിടപാടുകളും നടത്തുന്നതല്ല. വിശദവിവരങ്ങൾ ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിലോ 0487-2556335 എന്ന നമ്പറിൽ ടെലിഫോൺ വഴിയോ അറിയാവുന്നതാണ്.