വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകുന്നതിന് ട്യൂട്ടർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിലെ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലിൽ അഞ്ച് മുതൽ പത്ത് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകുന്നതിന് ട്യൂട്ടർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, സോഷ്യൽ സ്റ്റഡീസ് വിഷയങ്ങളിലാണ് ട്യൂഷൻ നൽകേണ്ടത്.
ഹൈസ്കൂ‌ൾ വിഭാഗം അപേക്ഷകർ ബി.എഡും യു.പി വിഭാഗം അപേക്ഷകർ ടിടിസി അല്ലെങ്കിൽ ഡിഎൽഎഡ് പാസായിരിക്കണം. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുമായി മെയ് 16 നകം പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ

scdokalpettablock@gmail.com ൽ ലഭിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain