സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും ജോലി ഒഴിവുകൾ | hospital job vacancies kerala 2024

 കേരളത്തിൽ വിവിധ ജില്ലകളിലായി വന്നിട്ടുള്ള  ആശുപത്രികളിലെയും മെഡിക്കൽ കോളേജുകളിലെയും ജോലി ഒഴിവുകൾ, ഹോസ്പിറ്റൽ മേഖലയിൽ ജോലി അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് നിരവധി അവസരങ്ങൾ ചുവടെ നൽകുന്നു. പോസ്റ്റ് പൂർണമായും വായിച്ചു മനസ്സിലാക്കിയശേഷം നിങ്ങളുടെ ജോലി തെരഞ്ഞെടുത്ത് നേരിട്ട് ഇന്റർവ്യൂ വഴി ജോലി നേടുക.


പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജെ.പി.എച്ച്.എന്‍ നിയമനം

കീഴുപറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍  ജെ.പി.എച്ച്.എൻ തസ്തികയിലേക്ക്  ദിവസ‍ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എ.എന്‍.എം/ ജെ.പി.എച്ച്.എന്‍  വിജയവും കേരള നേഴ്സസ് ആന്റ് മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ജൂണ്‍ 13 ന് രാവിലെ 11 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.
ജനറൽ ആശുപത്രിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ് അഭിമുഖം

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്ററിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ് താത്കാലിക തസ്തികയിൽ അഭിമുഖം നടത്തുന്നു. ഡോക്ടർ തസ്തികയിൽ എം.ബി.ബി.എസ്, റ്റി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. സൈക്യാട്രിയിൽ എം.ഡി അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. സ്റ്റാഫ് നഴ്‌സ് തസ്തികയിൽ ജനറൽ നഴ്‌സിങ് അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ്, നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത.

പ്രായപരിധി 18 നും 45 നും ഇടയിൽ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 15 രാവിലെ 11ന് മുൻപായി ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. മെഡിക്കൽ ഓഫീസർ തസ്തികയിൽ രാവിലെ 11നും സ്റ്റാഫ് നഴ്‌സ് തസ്തികയിൽ രാവിലെ 11.30നുമാണ് അഭിമുഖം. നെയ്യാറ്റിൻകര വിമുക്തി ഡി-അഡിക്ഷൻ സെന്ററിൽ മൂന്ന് വർഷം ഇതേ തസ്തികയിൽ ജോലി ചെയ്തവരെ പരിഗണിക്കില്ല.

പാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ
പാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസും മിഡിക്കൽ പോസ്റ്റ് ഗ്രാജുവേഷനുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളജ് അധ്യാപന പരിചയമുള്ളവർ, സർക്കാർ സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ളവരും എം.ബി.ബി.എസ് ഡിഗ്രിയുള്ളവരുമായ മാനേജ്മെന്റ് എക്‌സ്‌പേർട്ടുകൾ എന്നിവരിൽ നിന്ന് അന്യത്രസേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ ആണ് അപേക്ഷ ക്ഷണിച്ചത്. 

നിശ്ചിത യോഗ്യതയുള്ളവർ അഡീഷണൽ ചീഫ് സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ ജൂൺ 15 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.gmcpalakkad.in.

സി.എച്ച്.സിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ് ഒഴിവ്
വെള്ളറട സാമൂഹികാ രോഗ്യകേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ് താത്കാലിക തസ്തികയിലെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഡോക്ടർ തസ്തികയിൽ പ്രതിമാസം 50,000 രൂപയും സ്റ്റാഫ് നഴ്‌സ് തസ്തികയിൽ പ്രതിദിനം 400 രൂപയുമാണ് വേതനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 12ന് വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ്ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. ഡോക്ടർ തസ്തികയിൽ അന്നേദിവസം രാവിലെ 10.30നും സ്റ്റാഫ് നഴ്‌സ് തസ്തികയിൽ രാവിലെ 11നുമാണ് അഭിമുഖം. മുൻപരിചയം അഭികാമ്യം.

വാക് – ഇൻ ഇന്റർവ്യൂ

പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി വഴി താത്കാലികാടിസ്ഥാനത്തിൽ ഒരു ഡോക്ടറെ നിയമിക്കുന്നതിന് ജൂൺ 11 ന് രാവിലെ 11 ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് വാക്-ഇൻ ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

റിസര്‍ച്ച് അസിസ്റ്റന്റ് കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരള-യില്‍ ഒഴിവുള്ള മൂന്ന് റിസര്‍ച്ച് അസിസ്റ്റന്റ്  തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള ബിരുദവും, എം.പി.എച്ച്/എം.എസ്.സി നഴ്സിംഗ്/എം.എസ്.ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും നിര്‍ബന്ധം. പ്രായപരിധി 35 വയസ്, അപേക്ഷകള്‍ ജൂണ്‍ 20 വൈകിട്ട് 5നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in.
ലാബ് ടെക്നീഷ്യന്‍ ഒഴിവ്: കൂടിക്കാഴ്ച 12 ന്

പടിഞ്ഞാറത്തറ കാപ്പുക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ ഒഴിവ്. യോഗ്യത: ബി.എസ്.സി- എം.എല്‍.ടി, ഡിപ്ലോമ- എം.എല്‍.ടി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ 12 ന് രാവിലെ 11 ന് കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍-04936 27332

താത്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എംബിബിഎസ്.വേതനം 45,000 രൂപ. ആറുമാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.

 താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 11ന്  മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 10.30ന് വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.  അന്നേ ദിവസം രാവിലെ 10 മുതല്‍ 10.30  വരെ ആയിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന. ഫോണ്‍:0484-2754000.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain